Friday




കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ഏതുതരം സർവീസും ലഭ്യമാണ്. സോഫ്റ്റ് വേർ _ ഹാർഡ് വേർ സർവീസുകൾക്ക് മിതമായ ചാർജ് മാത്രം ഈടാക്കുന്നു.  ഓൺ സൈറ്റ് സർവീസുകൾ ലഭ്യം.


Thursday

Wednesday

ഡയർ ലിങ്കുകൾ

ഇന്ന് നമ്മുടെ സോഷ്യൽ മീഡിയകളിൽ ട്രന്റ് ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഈ ഫോട്ടോയിൽ കാണുന്ന രീതിയിൽ ഉള്ള ഡയറുകൾ.ഇത്തരം ഡയർ ലിങ്കുകളുടെ പിന്നാലെ പോവുമ്പോൾ പലപ്പോഴും ഇവയ്ക്കു പിന്നിലുള്ള അപകടങ്ങൾ നമ്മൾ ആലോചിക്കാറില്ല എന്നതാണ് സത്യം.ഇത്തരം ലിങ്കുകളിൽ പലതും മാരകമായ വൈറസ്കൾ നിറഞ്ഞതാണ്. നമ്മുടെ ഫോൺ ഹാക്ക് ചെയ്യുന്നത് മുതൽ നമ്മുടെ ഫോണിലുള്ള ഫയലുകൾ മുഴുവനായും എടുക്കുന്ന സ്പൈ വെയറുകൾ വരെ ഉണ്ട്.  പെൺകുട്ടികളിലാണ് ഈ ഡയർ ലിങ്കുകൾ ഇടുന്ന ഒരു പ്രവണത കൂടുതലായും കാണുന്നത് നിങ്ങളറിയാതെ നിങ്ങളുടെ ഫോണിലുള്ള ഫോട്ടോകൾ കൂടി നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടെന്ന് ഓർക്കുന്നത് നന്നായിരിക്കും. നിങ്ങൾ ഇത്തരം ലിങ്കുകൾ സ്റ്റാറ്റസ് ഇടുമ്പോൾ നിങ്ങൾക്ക് മാത്രമല്ല ആ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഫോൺ കൂടി ദുരുപയോഗപ്പെടാനുള്ള സാധ്യത ഉണ്ട്.ഒന്ന് സൂക്ഷിച്ചാൽ ദുഖിക്കേണ്ടി വരില്ല. ഡയർ ലിങ്കുകൾ മാത്രമല്ല പരിചയമില്ലാത്ത ഒരു ലിങ്കും ഉപയോഗിക്കാതിരിക്കുക അല്ലെങ്കിൽ മികച്ച ഒരു നല്ല ആന്റിവയറസ് ഉപയോഗിക്കുക. ദയവായി ഇത്തരം ലിങ്കുകൾ ഉപയോഗിക്കാതിരിക്കുക..

കണ്ടിട്ട് ഞാനിപ്പൊ ഡിലീറ്റ് ചെയ്തോളാം, ഞാൻ മാത്രേ കാണൂ

Don't skip this please read and share with your friends. Beware and be safe always.

           പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. എന്നിട്ട് ഇന്ത്യൻ കോളേജ്, മലയാളി, മല്ലൂ എന്നൊക്കെ സെർച്ച് ചെയ്ത് നോക്കണം. അപ്പൊ കിട്ടുന്ന ഭൂരിഭാഗം വീഡിയോകളും ഏതെങ്കിലുമൊരു ഒരു പെൺകുട്ടി ഏറ്റവും വിശ്വസ്തനായ ഒരാളുടെ കൂടെ ഏറ്റവും ഇന്റിമേറ്റായി നിന്ന ഏറ്റവും സ്വകാര്യ നിമിഷങ്ങളുടേതാണെന്ന് നിങ്ങൾക്ക് കാണാം.

അവയെല്ലാം മനപ്പൂർവ്വമോ അല്ലാതെയോ ആ ഏറ്റവും വിശ്വസ്തന്റെ ഫോണിൽ നിന്നുമാണ് അവിടെയെത്തിയത്. ഒറിജിനലായിട്ട് ഷൂട്ട് ചെയ്ത പോൺ വീഡിയോകളേക്കാൾ ഡിമാന്റ് ഇത്തരം വീഡിയോകൾക്കാണ്. കാരണമവിടെയൊരു ഒളിഞ്ഞുനോട്ടത്തിന്റെ സുഖം മനുഷ്യന് ലഭിക്കും. തികച്ചും മനുഷ്യ സഹജമായത്.

പ്രിയങ്ക റെഡിക്ക് നീതി കിട്ടാൻ വേണ്ടിയുണ്ടായ ഹാഷ് ടാഗുകളുടെ എണ്ണത്തേക്കാൾ ആ ബലാത്സംഗ വീഡിയോ കിട്ടുമോ എന്നറിയാനായി നടന്ന സെർച്ചുകൾക്കുള്ളതായി വാർത്ത കണ്ടപ്പോളോർത്തതിതാണ്. ഇന്നലെ വരെ 80 ലക്ഷത്തിന് മുകളിലാണത്രേ സെർച്ച്. ആസിഫയുടെ വാർത്ത വന്ന സമയത്ത് പോൺ സെർച്ചിൽ അതായിരുന്നു ഹൈലൈറ്റ്. ഓരോ പുതിയത് വരുമ്പോഴും ട്രെൻഡ് ഇങ്ങനെ മാറിക്കൊണ്ടിരിക്കും.

അതിലത്ഭുതപ്പെടാനൊന്നുമില്ല. മനുഷ്യന് സദാചാരമെന്നത് അവസരങ്ങളുടെ ക്ഷാമം മാത്രമാണെന്നാർക്കാണറിയാത്തത്. സ്വന്തം മനസാക്ഷിയോട് ചോദിച്ചാൽ ഏതൊരു സദാചാരവാദിക്കും ആ ഉത്തരം കിട്ടും. പ്രിയങ്ക, ആസിഫ സംഭവങ്ങൾ പോലുള്ള പ്ലാൻ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്ന 'ക്രൈമു'കളെ വേഗവും ശക്തവും മാതൃകാപരവുമായ നിയമങ്ങൾ കൊണ്ട് നേരിട്ടാലേ അവ ആവർത്തിക്കാതിരിക്കൂ. അതേതൊരു മനുഷ്യനെയും പോലെ എന്റെയും ആഗ്രഹമാണ്. അതിനു വേണ്ടിയും നമുക്ക് ശ്രമിക്കാം.

പക്ഷെ പ്രിയങ്കയുടെയും ആസിഫയുടെയുമൊക്കെ പേരിലുള്ള പോൺ സെർച്ചിന്റെ കാര്യമെടുത്താൽ ആദ്യം പറഞ്ഞ ഒളിഞ്ഞുനോട്ടത്തിന്റെ സുഖത്തിനപ്പുറം മനുഷ്യനെ വച്ച് വിശദീകരിക്കാൻ പറ്റാത്ത വലിയൊരു ക്രൂരത കൂടി, വെറുപ്പിന്റെ മനോഭാവം കൂടി അവയ്ക്ക് പിന്നിലുണ്ടെന്ന് കാണാം. അങ്ങനെയുള്ളവരും നമ്മുടെയിടയിൽ തന്നെ സൗഹൃദലിസ്റ്റിലോ, ഒരു കല്യാണവീട്ടിലോ, ഒരേ ബസിലോ ഒക്കെ ഉണ്ടെന്നുള്ളിടത്താണ് നമ്മൾ ഭയക്കേണ്ടത്. ആ ഭയത്തെ പറ്റിയും ധാരാളം പേർ ഇതിനകം എഴുതിയിട്ടുണ്ട്. ആ ഭയം എനിക്കുമുണ്ട്.

ഇവിടെയിപ്പൊ പോൺ സെർച്ചുകൾ ചർച്ചാ വിഷയമായതു കൊണ്ട് പെൺകുട്ടികളോടായി മറ്റൊരു കാര്യം പറയാൻ കൂടിയാണീ കുറിപ്പ്. നിങ്ങൾ പ്രണയിക്കൂ. ആത്മാർത്ഥമായി തന്നെ. പ്രണയമില്ലാതെന്ത് ജീവിതമാണ്. അങ്ങനെ പ്രണയിക്കുമ്പോൾ,

1. പ്രണയത്തിൽ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പറ്റണം. മായാമയൂരം സിനിമയിൽ, രേവതി മോഹൻലാലിനോട് പറയുന്ന ഒരു ഡയലോഗുണ്ട്, 'നമ്മൾ രണ്ടുപേരും മനസുകൊണ്ടാഗ്രഹിക്കുന്ന നിമിഷം വരെ കാത്തൂടേ നരൻ..?' എന്ന്. നരൻ പിൻമാറും. അവിടെ സ്നേഹത്തിനപ്പുറം പരസ്പര ബഹുമാനത്തിന്റെ വലിയൊരു കെമിസ്ട്രിയാണ് വർക്ക് ചെയ്തത്. നിങ്ങളും പ്രണയത്തിൽ ആ കെമിസ്ട്രി ഉണ്ടാക്കാൻ നോക്കണം. ഇഷ്ടമില്ലെങ്കിൽ തുറന്ന് പറയണം, പറ്റില്ലാന്ന്.

2. ഇനി കല്യാണത്തിന് മുമ്പ് നിങ്ങൾക്കിഷ്ടമില്ലാതെ, പക്ഷെ അവന്റെ നിർബന്ധം കാരണം, ഇന്റിമസി തെളിയിക്കാൻ വേണ്ടി മാത്രമായിട്ട് സെക്സിന് സമ്മതിക്കരുത്. അതൊക്കെ സൈക്കളോജിക്കൽ മൂവുകളാണ്. അവൻ 100% തേയ്ക്കും. ഉറപ്പ്. തിരിച്ച് നിങ്ങളോടാ ഇന്റിമസി ഇല്ലാത്തത് കൊണ്ടാണീ നിർബന്ധിക്കൽ. പതുക്കെ സ്കൂട്ടായിക്കോ..

3. ഇനി പരസ്പരം ഇഷ്ടത്തോടെയാണെങ്കിൽ അതിൽ തെറ്റില്ല. പക്ഷെ, ഒരു കാരണവശാലും ഇതൊന്നും മൊബൈലിൽ ഷൂട്ട് ചെയ്യാൻ സമ്മതിക്കരുത്. കണ്ടിട്ട് ഞാനിപ്പൊ ഡിലീറ്റ് ചെയ്തോളാം, ഞാൻ മാത്രേ കാണൂ തുടങ്ങി എന്തൊക്കെ പഞ്ചാര വർത്താനം പറഞ്ഞാലും അപ്പൊ തന്നെ ചെപ്പാക്കുറ്റി നോക്കി പൊട്ടിച്ചേക്കണം. ഇനിയതിന് ധൈര്യമില്ലാ, ആക്രമിച്ചു കീഴടക്കുമെന്ന പേടിയുണ്ടേൽ, എന്തേലും കള്ളം പറഞ്ഞവിടുന്ന് രക്ഷപ്പെട്ടോണം. ബാത്റൂമിൽ പോയിട്ട് വരാമെന്ന് പറഞ്ഞാലും മതി. കാരണം, അവൻ ഫ്രോഡാണ്. നിങ്ങളോടുള്ളത് ആത്മാർത്ഥ സ്നേഹമാണെങ്കിൽ അവനീ ഷൂട്ടിംഗിനെ പറ്റി ചിന്തിക്കുക കൂടിയില്ല.

4.പിന്നെ, ഇനിയഥവാ നിങ്ങളുടെ ഒരു വീഡിയോ പുറത്തു വന്നു എന്നത് കൊണ്ട് അത്യന്തം ഗുരുതരമായ ഒന്നും സംഭവിക്കാനൊന്നും പോവുന്നില്ല. ജീവിതം അതോടെ തീർന്നു എന്നൊന്നും കരുതേണ്ടതില്ല. സമ്മതത്തോടെ എടുത്ത വീഡിയോ ആണെങ്കിലും, സ്വകാര്യതയ്ക്ക് ഭീഷണിയാകുമ്പോൾ നിയമപരമായി നേരിടുന്നതിനും ഒട്ടും മടിക്കണ്ടാ.

ഇതു വായിക്കുമ്പോ, എന്തുകൊണ്ട് പെൺകുട്ടികൾ സൂക്ഷിക്കണമെന്ന് പറയുന്നു, അവന്മാരെയല്ലേ ആദ്യം ഉപദേശിച്ച് നന്നാക്കേണ്ടതെന്ന് ചിന്തിക്കുന്നവരും കാണും. അതിനുള്ള ഉത്തരം കിട്ടാനാണ് ഒരിക്കലെങ്കിലും പോൺ സൈറ്റുകൾ നോക്കണമെന്ന് ആദ്യം പറഞ്ഞത്. അവിടെയെല്ലാം പെണ്ണിന്റെ പേരും ശരീരവും തന്നെയാണ് വിറ്റഴിക്കപ്പെടുന്നത്. വിൽക്കുന്നതും വാങ്ങുന്നതും ഭൂരിഭാഗവും ആണുങ്ങളും. ആണിന്റെ മുഖം പതിഞ്ഞിട്ടുണ്ടെങ്കിലും ആരുമതോർക്കാൻ പോണില്ലാ. ലോകം മൊത്തമെടുത്താലും അങ്ങനാണ്.

ഏറ്റവുമധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നൊരാളിൽ നിന്നും ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. വിശ്വാസവും സ്നേഹവുമൊക്കെ വേണം, അതിരുകവിയരുതെന്ന് മാത്രം. നിങ്ങളെ പോലെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവർ തന്നെയാണ് ആ വീഡിയോകളിൽ ഉള്ളവരെല്ലാം. ചിലപ്പോൾ റേപ്പിനേക്കാൾ ക്രൂരമായത് ഇതാണെന്നും തോന്നിയിട്ടുണ്ട്.

Credit : മനോജ് വെള്ളനാട്

Sunday

www.scribblemaps.com

                  വീടുകളിലോ ഓഡിറ്റോറിയങ്ങളിലോ വച്ച് വിവാഹം പോലെയുള്ള പരിപാടികൾ നടക്കുമ്പോൾ അതിഥികൾക്ക് സ്ഥലം കണ്ടുപിടിക്കാൻ ഗൂഗിൾ മാപ്പ് ന്നോലെ ഒന്ന് തയ്യാറാക്കാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?എങ്കിൽ ഈ വെബ്സൈറ്റ് നിങ്ങൾക്ക് തീർച്ചയായും പ്രയോജനപ്പെടും.മാപ്പ് നിർമ്മിക്കാനായി ഈ വെബ്സൈറ്റിൽ ഉള്ള ക്രിയേറ്റ് ലിങ്ക് ക്ലിക്ക് ചെയ്യ്ത ശേഷം ലഭിക്കുന്ന മാപ്പിൽ നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലം കണ്ടെത്തുക, മാപ്പിൽ അടയാളപ്പെടുത്തുന്നതിനും എഴുതുന്നതിനും പല തരം ടൂളുകൾ ലഭ്യമാണ്. അടയാളപ്പെടുത്തി കഴിഞ്ഞ ശേഷം മാപ്പ് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സേവ് ചെയ്യാനുള്ള സൗകരവും ഈ വെബ്സൈറ്റിൽ ലഭ്യമാണ്.

തലച്ചോറില്‍ സ്ഥാപിക്കാനുള്ള ന്യൂറാലിങ്ക് ചിപ്പ് പരിചയപ്പെടുത്തി ഇലോണ്‍ മസ്‌ക്

 Source: Mathrubhumi Daily, Online version, 17 July 2019
[ https://www.mathrubhumi.com/technology/science/elon-musk-neuralink-unveils-brain-on-a-chip-seeks-human-trials-in-2020-1.3963444 ]
 
ലച്ചോറിനെയും യന്ത്രങ്ങളെയും പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ന്യൂറാലിങ്ക് തുടങ്ങിവെച്ച ഗവേഷണ പദ്ധതികള്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നു. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തി.
മുടിനാരിനേക്കാള്‍ കനം കുറഞ്ഞ നേര്‍ത്ത ഇലക്ട്രോഡ് നാരുകള്‍ ഉപയോഗിച്ചാണ് മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടര്‍ ചിപ്പുമായി ബന്ധിപ്പിക്കുന്നത്. ഏറെ നാള്‍ ഈടു നില്‍ക്കുമെന്ന് ന്യൂറാലിങ്ക് അവകാശപ്പെടുന്ന ഈ നാരുകളും അതിന്റെ പ്രവര്‍ത്തനവും സ്‌കും സംഘവും ലോകത്തിന് പരിചയപ്പെടുത്തി. പരസഹായമില്ലാതെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് സ്വന്തം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുകയാണ് ന്യൂറാലിങ്കിന്റെ ആദ്യ ഉദ്യമം.
N1 implant
ന്യൂറാലിങ്ക് അവതരിപ്പിച്ച ബ്രെയിൻ-മെഷീൻ ഇന്റർഫെയ്സ് Image: IANS
ന്യൂറാലിങ്ക് ബ്രെയിന്‍-മെഷീന്‍ ഇന്റര്‍ഫെയ്‌സിന്റെ പ്രവര്‍ത്തനം ഇങ്ങനെ
ന്യൂറാ ലിങ്ക് വികസിപ്പിച്ചെടുത്ത നാരുകള്‍ക്ക് വലിയ അളവില്‍ വിവരങ്ങള്‍ കൈമാറാനുള്ള ശേഷിയുണ്ട്. ഇതിന്റെ ഒരറ്റം എന്‍ വണ്‍ എന്ന് വിളിക്കുന്ന ചിപ്പുമായി ഘടിപ്പിക്കും. നാരുകള്‍ മറ്റേ അറ്റം തലച്ചോറിന്റെ നിശ്ചിത ഭാഗങ്ങളില്‍ ഘടിപ്പിക്കും. അതിനായി പ്രത്യേകം രൂപകല്‍പന ചെയ്ത റോബോട്ട് ആണ് നാരുകള്‍ തലച്ചോറില്‍ സ്ഥാപിക്കുക.
ശേഷം തലയ്ക്ക് പുറത്ത് മറ്റൊരു കുഞ്ഞന്‍ ഉപകരണം സ്ഥാപിക്കും. 'ലിങ്ക്' എന്നാണ് ഇതിന് പേര്. ബാറ്ററിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. തലച്ചോറിനുള്ളിലെ നാരുകള്‍ വഴി എന്‍ വണ്‍ ചിപ്പിലെത്തുന്ന ഡേറ്റ വയര്‍ലെസ് ആയി ഈ ഉപകരണത്തിലെത്തും. ബ്ലൂടൂത്ത് വഴിയാണ് ഈ വിവരകൈമാറ്റം. 
ഐഫോണ്‍ ആപ്പ് വഴി നിയന്ത്രിക്കാം
തലയില്‍ ഘടിപ്പിക്കുന്ന ന്യൂറാ ലിങ്ക് ഉപകരണത്തെ ഐഫോണ്‍ വഴി നിയന്ത്രിക്കാം. ശരീര ചലനശേഷി നഷ്ടപ്പെട്ട ആളുകള്‍ക്ക് ന്യൂറാ ലിങ്ക് ഉപകരണം ഉപയോഗിച്ച് സ്വന്തം ഫോണുകള്‍ നിയന്ത്രിക്കാനുള്ള സൗകര്യമൊരുക്കുന്നതിനാണ് ന്യൂറാലിങ്കിന്റെ ശ്രമം. ശേഷം കംപ്യൂട്ടര്‍ മൗസ് ഉപയോഗിക്കാനും, കീബോര്‍ഡ് ഉപയോഗിക്കാനുമുള്ള വഴിയൊരുക്കും. അതായത് രോഗികള്‍ക്ക് പരസഹായമില്ലാതെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ന്യൂറാ ലിങ്ക് വഴി സാധിക്കും.
മനുഷ്യനില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ല
ലബോറട്ടിറി സാമ്പിളുകളില്‍ മാത്രമാണ് ന്യൂറാലിങ്ക് ഉപകരണത്തിന്റെ പരീക്ഷണം നടന്നിട്ടുള്ളത്. 2020 ഓടെ ഇത് മനുഷ്യനില്‍ പരീക്ഷിക്കാന്‍ സാധിക്കുമെന്നാണ് ഇലോണ്‍ മസ്‌കിന്റേയും സംഘത്തിന്റേയും കണക്കുകൂട്ടല്‍. ഇതിനായി യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) അനുമതി കാത്തിരിക്കുകയാണ്.
Neuralink Electrode threads
തലച്ചോറിൽ ഘടിപ്പിക്കുന്ന ഇലക്ട്രോഡ് നാരുകൾ Screenshot from CNET video
നിര്‍മിതബുദ്ധിയെ അതിജീവിക്കുക, യന്ത്രങ്ങളെ മറികടക്കുക എന്ന ലക്ഷ്യം
മനുഷ്യബുദ്ധിയെ കവച്ചുവെക്കും വിധം നിര്‍മിത ബുദ്ധി ശക്തിപ്രാപിക്കുമെന്നും അവ മനുഷ്യവംശത്തിന് ഭീഷണിയായേക്കുമെന്നും ഭയപ്പെടുന്ന ഇലോണ്‍ മസ്‌ക്, അത്തരമൊരു സാഹചര്യത്തെ മറികടക്കുന്നതിനായാണ് ന്യൂറാലിങ്ക് എന്ന ആശയവുമായി രംഗത്തെത്തുന്നത്. മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുക. ഇതുവഴി കംപ്യൂട്ടര്‍ ഉപകരണങ്ങളുടെ നിര്‍മിത ബുദ്ധിയോട് കിടപിടിക്കും വിധം മനുഷ്യനെ പ്രാപ്തനാക്കുക.
ഇതിന്റെ ആദ്യ ഘട്ട പദ്ധതിയാണ് ന്യൂറാലിങ്ക് അവതരിപ്പിച്ചത്. ഏതൊരു സാങ്കേതിക പദ്ധതിയേയും പോലെ ആരോഗ്യരംഗത്തും, അക്കാദമിക രംഗത്തും ഉപയോഗപ്രദമാവും വിധമാണ് ന്യൂറാലിങ്ക് ഉപകരണത്തിന്റെ ആദ്യ പതിപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തന ക്ഷമത എത്രത്തോളമാണെന്ന് അറിയാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. അതിവേഗം അത്ഭുതങ്ങള്‍ സാധ്യമാക്കിയിട്ടുള്ള ഇലോണ്‍ മസ്‌കില്‍ നിന്നും വൈകാതെ തന്നെ അതുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. 

The Realme X and Realme 3i smartphones have been launched with the pop-up camera.

Source: Mathrubhumi Daily, Online version, 15 July 2019
[ https://www.mathrubhumi.com/technology/news/new-realme-phones-with-pop-up-camera-launched-1.3957705 ]

 പോപ്പ് അപ്പ് ക്യാമറയുമായെത്തുന്ന റിയല്‍മിയുടെ Realme X, Realme 3i സമാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി. വിപണിയില്‍ ഷാവോമിയുടെ റെഡ്മി കെ 20 സ്മാര്‍ട് ഫോണ്‍ ആണ് റിയല്‍ മി എക്‌സിന്റെ മുഖ്യ എതിരാളി. 
2340 റസലൂഷനില്‍ 6.53 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ആണ് റിയല്‍ മി എക്‌സിന് . ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണ കവചവും സ്‌ക്രീനിനുണ്ട്. പോപ്പ് അപ്പ് ക്യാമറ നല്‍കിയിരിക്കുന്നതിനാല്‍ പരമാവധി സ്‌ക്രീന്‍ വലിപ്പം ഫോണിന് ലഭിച്ചിട്ടുണ്ട്. 0.74 സെക്കന്റില്‍ പോപ്പ് അപ് ക്യാമറ ഉയര്‍ന്നു വരുമെന്ന് റിയല്‍മി പറഞ്ഞു. പോപ്പ് അപ്പ് ക്യാമറ മോഡ്യുളിന് പത്ത് വര്‍ഷം വരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് റിയല്‍ മി അവകാശപ്പെടുന്നു. ഉയര്‍ന്നുവരുമ്പോള്‍ ക്യാമറയ്ക്ക് ആഘാതമേല്‍ക്കാതിരിക്കാന്‍. സാഫയര്‍ കവര്‍ ഗ്ലാസ് സംരക്ഷണവും നല്‍കിയിരിക്കുന്നു.
16 എംപി ക്യാമറ സെന്‍സറാണ് പോപ്പ് അപ്പ് സെല്‍ഫി ക്യാമറയില്‍ ഉള്ളത്. 
അതേസമയം, 48 മെഗാപിക്‌സല്‍ സോണി ഐഎം എക്‌സ് 586 സെന്‍സര്‍, അഞ്ച് എംപി സെന്‍സര്‍ എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ കാമറയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്.
ക്വാല്‍ കോം സ്‌നാപ്പ് ഡ്രാഗണ്‍ 710 എഐഇ പ്രൊസസറില്‍ നാല് ജിബി, എട്ട് ജീബി പതിപ്പുകളാണ് റിയല്‍ മി എക്‌സിന്. 128 ജിബി ആണ് സ്റ്റോറേജ്. ആന്‍ഡ്രായ്ഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ്6 ആണ് ഫോണില്‍
ഗെയിം കളിക്കുന്നതിനിടെ ഫോണ്‍ ചൂടാവാതിരിക്കാനുള്ള കവചം. ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനം എന്നിവ റിയല്‍മി എക്‌സിന്റെ മറ്റ് സവിശേഷതകളാണ്.
പോളാര്‍ വൈറ്റ്, സ്‌പേസ് ബ്ലു എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്.
ഇത് കൂടാതെ പ്രശസ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ നവോട്ടോ ഫുകാസാവ രൂപകല്‍പന ചെയ്ത, ഓനിയന്‍, ഗാര്‍ലിക് ഡിസൈനിലുള്ള മാസ്റ്റര്‍ എഡിഷനും, സ്പൈഡര്‍മാന്‍ തീമിലുള്ള പ്രത്യക പതിപ്പും ഫോണിനുണ്ട്.
നാല് ജിബി റാം പതിപ്പിന് 16,999 രൂപയാണ് വില. എട്ട് ജിബി പതിപ്പിന് 19,999 രൂപയും. മാസ്റ്റര്‍ എഡിഷനില്‍ എട്ട് ജിബി റാം പതിപ്പ് മാത്രം ആണുള്ളത്. 20,999 രൂപയാണ് സ്പൈഡര്‍മാന്‍ എഡിഷന്  വില.

പോപ്പ് അപ്പ് ക്യാമറയുമായെത്തുന്ന റിയല്‍മിയുടെ Realme X, Realme 3i സമാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി. വിപണിയില്‍ ഷാവോമിയുടെ റെഡ്മി കെ 20 സ്മാര്‍ട് ഫോണ്‍...

Read more at: https://www.mathrubhumi.com/technology/news/new-realme-phones-with-pop-up-camera-launched-1.3957705

നിങ്ങൾ ഒരിക്കലെങ്കിലും പോൺ സൈറ്റിൽ കയറിയിട്ടുണ്ടോ എങ്കിൽ നിങ്ങൾ നിർബന്ധമായും ഇത് വായിച്ചിരിക്കണം

പോണ്‍ കാണുന്ന ശീലമുള്ളവര്‍ അതിനൊപ്പം പുലര്‍ത്തുന്ന രീതിയാണ് ഓണ്‍ലൈനില്‍ പോണ്‍ കാണുമ്പോള്‍ ഇന്‍കോഗ്നിറ്റോ (incognito) മോഡില്‍ ബ്രൗസ് ചെയ്യുക എന്നത്. സെര്‍ച്ച് ഹിസ്റ്ററി മൂന്നാമത് ഒരാള്‍ കാണില്ല എന്നതാണ് ഇതിന്‍റെ ഗുണം എന്നാണ് സ്വതവേ കരുതപ്പെടുന്നത്. എന്നാല്‍ ഇങ്ങനെ കണ്ടാലും നിങ്ങളെ ചിലര്‍ നിരീക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ്, യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ, കാര്‍ജീനിയ മെലോണ്‍ യൂണിവേഴ്സിറ്റി എന്നിവര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.
വെബ് എക്സ് റേ എന്ന ടൂള്‍ ഉപയോഗിച്ച് 22,484 പോണ്‍ സൈറ്റുകളിലാണ് ഈ അന്വേഷണം നടത്തിയത്. ഇത് പ്രകാരം ഈ സൈറ്റുകളിലെ 93 ശതമാനം പേജുകളിലും സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ സൈറ്റുകള്‍  മൂന്നാം കക്ഷിക്ക് കൈമാറുന്നു എന്നാണ് റിപ്പോര്‍ട്ട്. 230 ഒളം കമ്പനികള്‍ പോണ്‍ കാണുവാന്‍ സൈറ്റുകളില്‍ എത്തുന്നവരുടെ വിവരങ്ങള്‍ കൈവശപ്പെടുത്തുന്നുണ്ട്. ടെക് ലോകത്തെ പ്രധാന കമ്പനികള്‍ തന്നെ ഈ വിവരം കൈവശപ്പെടുത്താന്‍ രംഗത്തുണ്ടെന്നും അന്വേഷണം വ്യക്തമാക്കുന്നു.
അന്വേഷണത്തിന് വിധേയമായ സൈറ്റുകളില്‍ 74 ശതമാനം സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഗൂഗിള്‍ നിരീക്ഷിക്കുന്നുണ്ട്. ഒറാക്കിള്‍ 24 ശതമാനം വിവരങ്ങള്‍ കൈക്കലാക്കുന്നു. ഫേസ്ബുക്കിന്‍റെ പങ്ക് 10 ശതമാനമാണ്. ഇവര്‍ക്ക് പുറമേ പോണ്‍ കമ്പനികളും വിവരം ശേഖരിക്കുന്നുണ്ട് 40 ശതമാനം വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നത് എക്സോ ക്ലിക്ക് എന്ന കമ്പനിയാണ്. ജ്യൂസി ആഡ്സ് എന്ന കമ്പനി 11 ശതമാനം കൈയ്യാളുന്നു. ഇറോ അഡ് 9 ശതമാനം കൈയ്യടക്കുന്നു. പോണ്‍ സൈറ്റുകളില്‍ പരസ്യം ചെയ്യുന്ന കമ്പനികളാണ് ഇവ.
ഇത്തരത്തില്‍ കാണുന്ന പോണ്‍ വീഡിയോയുടെ സ്വഭാവം വച്ച് സൈറ്റിനോ, ഒരു മൂന്നാംകക്ഷിക്കോ നിരീക്ഷിച്ച് ഒരു ഉപയോക്താവിന്‍റെ പ്രോഫൈല്‍ ഉണ്ടാക്കാനോ, അല്ലെങ്കില്‍ ബിസിനസ് ആവശ്യത്തിന് ഈ വിവരങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറാനോ സാധിക്കും എന്ന് പഠന സംഘം പറയുന്നു. ഇത്തരത്തിലുള്ള ഡാറ്റ കൈമാറ്റം ഉപയോക്താവ് അറിയുകയും ഇല്ല. പോണ്‍ സൈറ്റുകളില്‍ സ്വകാര്യ നയങ്ങള്‍ പരസ്യമായി ലംഘിച്ച് ലോക വ്യാപകമായി തന്നെ വലിയതോതില്‍ ഡാറ്റ ചോര്‍ത്തല്‍ നടക്കുന്നുണ്ട് എന്നാണ് ഈ അന്വേഷണം വ്യക്തമാക്കുന്നത്.
2017 ലെ കണക്ക് വച്ച് ലോകത്തിലെ ഏറ്റവും വലിയ പോണ്‍സൈറ്റായ പോണ്‍ഹബ്ബിന് 28.5 ബില്ല്യണ്‍ സന്ദര്‍ശകര്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ തന്നെ ഒരു സെക്കന്‍റില്‍ 55,000 സന്ദര്‍ശകര്‍ ഈ സൈറ്റില്‍ എത്തുന്നു. 2017 ലെ കണക്ക് പ്രകാരം തന്നെ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം നെറ്റ്ഫ്ലിക്സ്, ആമസോണ്‍, ട്വിറ്റര്‍ സന്ദര്‍ശകരുടെ എണ്ണം കൂട്ടിയാല്‍ കിട്ടുന്നതിനെക്കാള്‍ കൂടുതലാണ്. ലോകത്തിലെ ഇന്‍റര്‍നെറ്റ് ഡാറ്റ കൈമാറ്റത്തിന്‍റെ 30 ശതമാനത്തോളം പോണുമായി ബന്ധപ്പെട്ടതെന്നാണ് പഠനം പറയുന്നത്. ഇതേ സമയം പോണ്‍കാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നതല്ല, അതിനെ നിയന്ത്രിക്കാന്‍ പുതിയ രീതികള്‍ വരുമെന്ന് പ്രതീക്ഷയാണ് പഠനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത് എന്നാണ് മൈക്രോസോഫ്റ്റ്, യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ, കാര്‍ജീനിയ മെലോണ്‍ യൂണിവേഴ്സിറ്റി എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണം പറയുന്നത്.
Credit: Asianet News 19, Jul 2019

Friday

Safety of photo Editing apps

ഹായ് ഫ്രണ്ട്സ്
                  ഇന്ന് സോഷ്യൽ മീഡിയാസിൽ ഒന്നടങ്കം ട്രന്റ് ആയിക്കൊണ്ടിരിക്കുന്ന ഒന്നാണല്ലോ FaceApp എന്ന app യൂസ് ചെയ്യ്ത് എഡിറ്റ് ചെയ്യ്ത ഫോട്ടോസ്.പലരും വെറുമൊരു കൗതുകത്തിന്റെ പേരിൽ ആയിരിക്കും ഈ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്തതും ഉപയോഗിക്കുന്നതും. എന്നാൽ ഇത്തരം ആപ്പ് കളുടെ ആധികാരികത കൂടി നമ്മൾ ചിന്തിക്കേണ്ടതാണ്.ഈ ആപ്പ് ഉപയോഗിച്ചവർക്ക് അറിയാവുന്ന ഒന്നാണ് ഈ ആപ്പ് ഇൻറർനെറ്റിന്റെ സഹായത്തോടെ മാത്രമേ വർക്ക് ചെയ്യുകയുള്ളൂ എന്നത്. സൈബർ വിദക്തർ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം ഈ ഒരു ആപ്പ് നിങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങൾ എഡിറ്റ് ചെയ്യാനുപയോഗിക്കുന്ന ഫോട്ടോയ്ക്ക് പുറമേ നിങ്ങളുടെ ഗാലറിയിൽ ഉള്ള ഫോട്ടോകൾ കൂടി ഈ ആപ്പ് അതിന്റെ സർവറിലേക്ക് അപ്പ് ലോഡ് ചെയ്യുന്നുണ്ട്.ഇങ്ങനെ അപ്പ്ലോഡ് ചെയ്യപ്പെടുന്ന ഫോട്ടോസ് ഈ ആപ്പ് ഡവലപ്പ് ചെയ്തവർക്കോ അല്ലെങ്കിൽ ഭാവിയിൽ ഈ ഒരു ആപ്പിന്റെ സർവർ ഹാക്ക് ചെയ്യുന്ന ഒരു ഹാക്കർക്കോ സുഗമായി എടുക്കാവുന്നതാണ്.ഇങ്ങനെ എടുക്കുന്ന ഫോട്ടോകൾ പല രീതിയിൽ മിസ്യൂസ് ചെയ്യപ്പെടാനുള്ള സാധ്യത നമുക്ക് തള്ളിക്കളയാനാവില്ല അതുകൊണ്ട് തന്നെ ഇത്തരം ആപ്പുകൾ നിങ്ങളുടെ ഫോണിൽ പരമാവധി ഇൻസ്റ്റാൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക, പ്രത്യേകിച്ച് പെൺകുട്ടികൾ, പല രീതിയിലും ഇന്റർനെറ്റിലൂടെ നമ്മൾ കാണുന്ന 90% ത്തിൽ മുകളിൽ ഫോട്ടോസും വീഡിയോസും ഇങ്ങനെ ഉള്ള സർവറുകളിൽനിന്നും ലീക്ക് ആവുന്നതാണ്.ഒരിക്കലും നിങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ 3rd പാർട്ടി കാമറ ആപ്പുകൾ (B612, candyam, etc....) ഉപയോഗിച്ച് എടുക്കാതിരിക്കുക.  നിങ്ങളുടെ ചെറിയൊരു അശ്രദ്ധ ഒരു പക്ഷേ നിങ്ങളുടെ ജീവിതത്തിന്റെ മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിൽ പോലും വില്ലനായെന്നുവരാം....

www.pdfdrive.com

E-ബുക്കുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നതിന് പ്രയോജനപ്പെടുത്താവുന്ന ഒരു വെബ് സൈറ്റ് ആണ് ഇത്. കല, കാലാവസ്ഥ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സാഹിത്യം, രാഷ്ട്രിയം തുടങ്ങി വിവിധ മേഖലകളിലായി ഏകദേശം എട്ട് കോടിയോളം ബുക്കുകൾ ഈ വെബ്സൈറ്റിൽ ലഭ്യമാണ്. താൽപര്യമുള്ളവർക്ക് സംഭാവന നൽകാനുള്ള സൗകര്യവും ഈ വെബ്സൈറ്റിൽ ലഭ്യമാണ്.